വില്ലേജ് : വൈക്കം, നടുവില
താലൂക്ക് : വൈക്കം
അസംബ്ലി മണ്ഡലം : വൈക്കം
പാര്‍ലമെന്റ് മണ്ഡലം : കോട്ടയം
അതിരുകള്‍
വടക്ക്: ഉദയനാപുരം പഞ്ചായത്ത്, കിഴക്ക്: ഉദയനാപുരം പഞ്ചായത്ത്, തെക്ക്കിഴക്ക്: വലിയാനപ്പുഴ, തെക്ക്: ടി.വി.പുരം പഞ്ചായത്ത്, പടിഞ്ഞാറ്: വേമ്പനാട്ടു കായല്‍
ഭൂപ്രകൃതി
കിഴക്കുതെക്കും കിഴക്കുവടക്കുമുള്ള നെല്‍കൃഷി നിലങ്ങള്‍, മണല്‍ പ്രദേശങ്ങള്‍, പടിഞ്ഞാറു ഭാഗത്തുള്ള കായല്ത്തീരപ്രദേശം, താഴ്ന്നപ്രദേശങ്ങള്‍, സമതലപ്രദേശങ്ങള്‍, തീരദേശം എന്നിങ്ങനെയാണ് ഭൂപ്രകൃതിയെ തരം തിരിച്ചിരിക്കുന്നത്. മണല്‍ മണ്ണ്, എക്കല്‍ നിക്ഷേപങ്ങള്‍, ചെളി കലര്‍ന്ന മണ്ണ്, എക്കല്‍ നിക്ഷേപമുള്ള പാടശേഖരങ്ങള്‍ എന്നിവയാണ് മണ്‍തരങ്ങള്‍.
ആരാധനാലയങ്ങള്‍ / തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
വൈക്കത്തെ പ്രസിദ്ധമായ മഹാദേവക്ഷേത്രം, ഉദയനാപുരം ക്ഷേത്രം തുടങ്ങി ധാരാളം ക്ഷേത്രങ്ങളും, ക്രിസ്ത്യന്‍മുസ്ലീം പള്ളികളും ഇവിടെ സ്ഥിതി ചെയ്യുന്നു.
ചരിത്രപ്രാധാന്യമുള്ളത് / ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍
ദക്ഷിണ കാശി എന്നറിയപ്പെടുന്ന വൈക്കത്ത് എ.ഡി. 1539-ല്‍ നിര്‍മ്മിച്ച ശിവക്ഷേത്രം ചരിത്രപ്രസിദ്ധമായ ആരാധനാലയമാണ്.