കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ സ്ഥിതി ചെയ്യുന്ന മുനിസിപ്പാലിറ്റിയാണ് വൈക്കം മുനിസിപ്പാലിറ്റി. വിസ്തീര്‍ണം 8.73 ച.കി.മീ. ജനസംഖ്യ: 21,753(1991). വൈക്കം പ്രസിദ്ധമായിരിക്കുന്നത് ഇവിടത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ 'തെക്കന്‍ കാശി' എന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിന്റെ പേരിലാണ്. 1924-ല്‍ ഇവിടെ നടന്ന വൈക്കം സത്യാഗ്രഹവും ഏറെ പ്രസിദ്ധമാണ്. കിഴക്കു ഉദയനാപുരം പഞ്ചായത്തും പടിഞ്ഞാറ് വേമ്പനാട്ട് കായലും വടക്ക് ഉദയനാപുരം പഞ്ചായത്തും തെക്ക് ടി.വി.പുരം പഞ്ചായത്തും വല്യാനപ്പുഴയും ആണ് വൈക്കം മുനിസിപ്പാലിറ്റിയുടെ അതിരുകള്‍.